മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്ക് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ സമനില.
വെസ്റ്റ് ഹാം യുണൈറ്റഡ് 1-1ന് മാഞ്ചസ്റ്ററിനെ സമനിലയില്‍ തളച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ഡിയോഗോ ഡാലോട്ടിലൂടെ 58-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ ലീഡ് നേടി. എന്നാല്‍, 83-ാം മിനിറ്റില്‍ മഗസയിലൂടെ വെസ്റ്റ് ഹാം സമനില പിടിച്ചു.
അഞ്ചാം സ്ഥാനത്തേക്ക് ഉയരാനുള്ള അവസരമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനിലയിലൂടെ തുലച്ചത്. 22 പോയിന്റുമായി എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.